Tuesday, August 24, 2010

home


മ്യൂസിയം - മൃഗശാല : വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം മ്യൂസിയത്തിലെയും മൃഗശാലയിലേയും വികസന പദ്ധതികളുടെ ഉദ്ഘാടനം പട്ടിക വര്‍ഗ്ഗ ക്ഷേമ - മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. പുതിയ പദ്ധതികള്‍ നടപ്പാകുന്നതോടെ തിരുവനന്തപുരം മ്യൂസിയവും, മൃഗശാലയും സൌകര്യങ്ങളുടെയും വികസനത്തിന്റെയും കാര്യത്തില്‍ ഒരു പടികൂടി മുന്നിലെത്തിയിരിക്കുകയാണെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. മൃഗശാലയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവന്നതും നലായിരത്തിലോളം പുസ്തകങ്ങളുള്ളതുമായ നവീകരിച്ച ലൈബ്രറി മന്ത്രി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റലൈസ് ചെയ്ത 500 പുസ്തകങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ കാറ്റ്ലോഗിന്റെ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ നിര്‍വ്വഹിച്ചു. സന്ദര്‍ശകര്‍ക്കായുള്ള കുടിവെള്ള പദ്ധതിയുടെ സമര്‍പ്പണം മേയര്‍ അഡ്വ.കെ.ചന്ദ്രികയും നവീകരിച്ച ഉദ്യാനത്തിന്റെ സമര്‍പ്പണം ഡെപ്യൂട്ടിമേയര്‍ ജി.ഹാപ്പികുമാറും മ്യൂസിയവും, മൃഗശാലയും വ്യത്യസ്ത കഴിവുള്ളവര്‍ക്കായി പ്രാപ്ത്യമാക്കുന്നതിന്റെ ഉദ്ഘാടനം കൌണ്‍സിലര്‍ ലീലാമ്മ ഐസക്കും നിര്‍വ്വഹിച്ചു. മൈസൂര്‍ മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ കാട്ടുപോത്തിനെ പരിഷ്കരിച്ച പരിബന്ധനത്തിലേയ്ക്ക് വീടുന്നതിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. മ്യൂസിയം ഡയറക്ടര്‍ ഡോ.കെ.ഉദയവര്‍മ്മന്‍ സ്വാഗതവും ശ്രീചിത്രാ ആര്‍ട്ട് ഗാലറി സൂപ്രണ്ട് വി.വിജയകുമാരി അമ്മ കൃതജ്ഞതയും പറഞ്ഞു.


മ്യൂസിയം- മ്യഗശാല വികസന പദ്ധതികളുടെ ഉദ്ഘാടനം(ഫോട്ടോ)

മ്യൂസിയം- മ്യഗശാല വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.കെ.ജയലക്ഷ്മി നിര്‍വ്വഹിക്കുന്നു. പി.ആര്‍.ടി.എം. 115 എ, ബി 31-08-2011

No comments: