Thursday, June 28, 2012

Tiger

ആരോഗ്യവാനായി രാഹുല്‍
ട്രൈപാനോ സോമിയാസിസ് രോഗം പിടിപെട്ട മ്യഗശാലയിലെ രാഹുല്‍ എന്ന കടുവ രോഗവിമുക്തി നേടി സുഖം പ്രാപിച്ചുവരുന്നു. രാഹുല്‍ സാധാരണ പോലെ ആഹാരം കഴിക്കുകയും മറ്റും ചെയ്യുന്നതായി ഡോ.ജേക്കബ് അലക്സാണ്ടര്‍ പറഞ്ഞു. രോഗം പൂര്‍ണമായി മാറി. ആരോഗ്യസ്ഥിതിയും നന്നായി മെച്ചപ്പെട്ടു വരുന്നു. മറ്റ് മ്യഗങ്ങളും ട്രൈപാസോ സോമിയാസിസിനെതിരെ പ്രതിരോധം നേടിയിട്ടുണ്ട്. മൂന്ന് മാസം വരെ രോഗ പ്രതിരോധം ഉറപ്പാക്കുന്ന മരുന്ന് എല്ലാ മ്യഗങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. പിന്‍കാലിന് വാതം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന സിംഹം 'ആകാശി'ന്റെ നിലയും മെച്ചപ്പെട്ടിട്ടുണ്ട്. ജ•നാ വൈകല്യമുളള മ്യഗമായതിനാല്‍ ദീര്‍ഘകാല ചികിത്സ വേണ്ടിവരുമെന്നാണ് നിഗമനം. ഇപ്പോള്‍ ഇരിക്കുകയും ഇടയ്ക്കൊക്കെ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യാവുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ആകാശിന് ഫിസിയോതെറാപ്പി ചികിത്സ തുടരുകയാണ്. അതിനിടെ ത്യശ്ശൂര്‍ മ്യഗശാലയില്‍ നിന്നുളള ഡോ. ബിനോയ് സി ബാബു വ്യാഴാഴ്ച തിരുവനന്തപുരം മ്യഗശാലയില്‍ ചുമതലയേറ്റു. കടുവയ്ക്ക് ട്രൈപാനോ സോമിയാസിസ് കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തിര നടപടിയായി മന്ത്രി പി.കെ.ജയലക്ഷ്മിയാണ് ത്യശ്ശൂരില്‍ നിന്നുളള ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

No comments: