Tuesday, September 13, 2011

2011 wild life week


വന്യജീവി വാരാഘോഷം : ഫോട്ടോഗ്രാഫി മത്സരം
ഈ വര്‍ഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വനത്തേയും വന്യ ജീവികളേയും വിഷയമാക്കി കേരളത്തിലെ വനമേഖലയില്‍ ചിത്രീകരിച്ച 30X 20സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള ഫോട്ടോ പ്രിന്റുകളാണ് മത്സരത്തിന് അയക്കേണ്ടത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്ന എന്‍ട്രികള്‍ക്ക് 5000/- രൂപയുടേയും 3000/- രൂപയുടേയും 1000/- രൂപയുടേയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒരാള്‍ക്ക് ഒന്നിലധികം എന്‍ട്രികള്‍ നല്‍കാം. എന്നാല്‍ ഒന്നിലധികം സമ്മാനം ഒരുവ്യക്തിക്ക് ലഭിക്കില്ല. എന്‍ട്രി ഫീസ് ഇല്ല. ചിത്രീകരിക്കാന്‍ ഉപയോഗിച്ച ക്യാമറ സംബന്ധിച്ച വിശദ വിവരം, എവിടെ വച്ച് ഫോട്ടോ എടുത്തു, ഫോട്ടോയുടെ നെഗറ്റീവ്/സി.ഡി, ഫോട്ടോ എടുത്ത സമയം, തീയതി എന്നീ വിവരങ്ങളും ഫോട്ടോഗ്രാഫറുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ മേല്‍വിലാസം രേഖപ്പെടുത്തിയ കുറിപ്പും ഫോട്ടോയോടൊപ്പം പ്രത്യേകം ഉള്ളടക്കം ചെയ്യേണ്ടതാണ്. ഫോട്ടോകളില്‍ ഉടമയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അഡ്രസ്സോ അടയാളങ്ങളോ രേഖപ്പെടുത്താന്‍ പാടില്ല. കളര്‍ ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കൂ. മത്സരത്തിന് ലഭിക്കുന്ന ഫോട്ടോകള്‍ തിരിച്ച് നല്‍കില്ല. സമ്മാനങ്ങള്‍ ലഭിക്കുന്ന എന്‍ട്രികളുടെ ഉടമസ്ഥാവകാശം ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനായിരിക്കും. ഇവ പ്രസിദ്ധീകരണങ്ങളിലോ, കലണ്ടറുകളിലോ, ഇലക്ട്രോണിക് മാധ്യമങ്ങളിലോ പ്രസിദ്ധപ്പെടുത്താനുള്ള അവകാശം വനം വകുപ്പിനായിരിക്കും. എന്‍ട്രികള്‍ സെപ്തംബര്‍ 30-ാം തീയതി വരെ സ്വീകരിക്കും. വിലാസം : ഡയറക്ടര്‍, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫോറസ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം-14. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 ന് വനംമന്ത്രി കെ.ബി. ഗണേഷ്കുമാര്‍ എസ്.എം.വി ഹൈസ്കൂളില്‍ നിര്‍വ്വഹിക്കും. ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷനാവും. അരണ്യം പ്രത്യേക പതിപ്പ് ഗതാഗതമന്ത്രി പ്രകാശനം ചെയ്യും. സഞ്ചരിക്കുന്ന വന്യജീവി ഫിലിം പ്രദര്‍ശനത്തിന്റെ ഫ്ളാഗ് ഓഫ് വനംമന്ത്രി നിര്‍വ്വഹിക്കും. മേയര്‍ അഡ്വ.കെ.ചന്ദ്രിക, ശശിതരൂര്‍. എം.പി, എം.എല്‍.എ. മാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി സംബന്ധിക്കും

1 comment:

we said...

വിവരം www.forest.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരം അതതു ജില്ലകളിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റന്റ് കണ്‍സര്‍വേറ്റര്‍/സംസ്ഥാന ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ആഫീസ്/ (ഫോണ്‍ : 0471-2529301, 0471-2321610), ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ആഫീസ് (0471-2529142) എന്നിവിടങ്ങളില്‍ ലഭിക്കും