Monday, September 12, 2011

7 New Projects

മ്യൂസിയം മൃഗശാല - ഏഴ് പദ്ധതികള്‍ക്ക് തുടക്കമായി
മ്യൂസിയം മൃഗശാല വകുപ്പില്‍ സര്‍ക്കാരിന്റെ നൂറ് ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തിയ ഏഴ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി ഡയറക്ടര്‍ അറിയിച്ചു. വ്യത്യസ്ഥ കഴിവുകളുള്ളവര്‍ക്കായി മ്യൂസിയം സജ്ജീകരിച്ച് വീല്‍ ചെയറുകള്‍ ലഭ്യമാക്കി. തൃശ്ശൂര്‍ വിവിധോദ്ദേശ്യ മ്യൂസിയം നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. തിരുവനന്തപുരം മ്യൂസിയത്തിലെ നവീകരിച്ച ഡിജിറ്റൈസ്ഡ് ലൈബ്രറി പ്രവര്‍ത്തന സജ്ജമാക്കി കാറ്റലോഗ് പ്രകാശനം ചെയ്തു. സന്ദര്‍ശകര്‍ക്ക് വേണ്ടി കുടിവെള്ള സൌകര്യം ഏര്‍പ്പെടുത്തി. നവീകരിച്ച ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. തിരുവനന്തപുരം മൃഗശാലയില്‍ കാട്ടുപോത്തിനുള്ള ആവാസ സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി മൈസൂര്‍ മൃഗശാലയില്‍ നിന്നും ഒരു ജോഡി ഇന്‍ഡ്യന്‍ കാട്ടുപോത്തുകളെ മൃഗശാലയില്‍ എത്തിച്ചു. കെ.സി.എസ്.ഗ്യാലറി നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. 

ഈസില്‍ സപ്ളൈ : തീയതി നീട്ടി
മ്യാസിയം മൃഗശാലാ വകുപ്പിലേയ്ക്ക് ഈസിലുകള്‍ സപ്ളൈ ചെയ്യുന്നതിന് വേണ്ടിയുളള ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 22 വരെ നീട്ടി.

No comments: